SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ, കായചികിത്സ വകുപ്പുകളിലേക്കു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) നിയമിക്കുന്നു. കായചികിത്സ വകുപ്പിൽ ജനുവരി 11 ന് രാവിലെ 11 മണിക്കും പഞ്ചകർമ്മ വകുപ്പിൽ 12 ന് രാവിലെ 11 മണിക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിന്‌സിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് എത്തണം.