പ്രധാന വാർത്തകൾ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെഏപ്രിൽ 19ന് പ്രാദേശിക അവധിദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്പ്രഫഷണൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്പോർട്സ് ക്വാട്ടകേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാംനഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെസിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിനം ചുരുക്കി

Dec 24, 2022 at 4:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിനങ്ങൾ അഞ്ചായി ചുരുക്കി. നിലവിൽ ശനിയാഴ്ച അടക്കം ആഴ്ചയിൽ 6 ദിവസമാണ് പ്രവർത്തിദിനം.
ശനിയാഴ്ച പ്രവൃത്തിദിവസമായി തുടരുന്ന ഏക വിഭാഗം വൊക്കേഷണൽ ഹയർ സെക്കന്ററി മാത്രമാണ്.
പൊതുവിദ്യാലയങ്ങളിൽ
നിലവിൽ ആറ് പ്രവൃത്തി ദിവസങ്ങൾ കോഴ്സിന്റെ ഭാഗമായി നിൽക്കുന്നത് വിദ്യാർത്ഥികളിൽ കടുത്ത പഠനഭാരവും മാനസിക സംഘർഷവും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ കലാ-കായിക പുതുക്കിയ
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സമയക്കുറവിനും കാരണമാകുന്നു.
വി.എച്ച്.എസ്.ഇ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (NSQF) കോഴ്സുകളുടെ അധ്യയന
സമയം 1120 മണിക്കൂറിൽ നിന്നും 600 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്.

\"\"

എന്നിരുന്നാലും സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ആഴ്ചയിൽ 6 ദിവസം ക്ലാസ്സ് നടന്നു വരുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചും നിലവിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ ആകെ പഠന സമയത്തിൽ ആഴ്ചതോറും വന്നിട്ടുള്ള കുറവ് പരിഗണിച്ചും പിരീയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായിത്തന്നെ നിലനിർത്തിക്കൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ അദ്ധ്യയന ദിനം ആഴ്ചയിൽ 5 ദിവസമായി പരിമിതപ്പെടുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.


\"\"

Follow us on

Related News