SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മുംബൈ: ഐബിപിഎസില്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. വാക്ക് ഇന്‍ സെലക്ഷന്‍ വഴിയാണ് നിയമനം. സ്ഥിര നിയമനം ആയിരിക്കും. ബിടെക്/എംസിഎ , ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ ബിഎസ്‌സി- ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍.

കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 23-30 വയസ്സ്. ശമ്പളം 47,043രൂപ. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. ഡിസംബര്‍ 12ന് രാവിലെ മണി മുതല്‍ മുംബൈ ഐബിപിഎസ് ഹൗസില്‍ വച്ചായിരിക്കും വാക്ക്-ഇന്‍-സെലക്ഷന്‍. വിശദമായ വിവരങ്ങള്‍ക്ക് http://ibps.in സന്ദര്‍ശിക്കുക.
