പരീക്ഷകൾ ഡിസംബർ 6മുതൽ, പ്രോജക്ട് മൂല്യനിർണയം, വൈവ വോസി, പരീക്ഷാഫലം: MG University News

Nov 17, 2022 at 4:34 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ് – നവംബർ 2022) ബിരുദ പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

വൈവ വോസി
2022 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ വൈവ വോസി നവംബർ 23 മുതൽ എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക്. അക്കൗണ്ടിംഗ് ആൻറ് ടാക്സേഷൻ (2020 അഡ്മിഷൻ റഗുലർ, പുതിയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രായോഗിക പരീക്ഷ അതത് കേന്ദ്രങ്ങളിൽ നവംബർ 21 ന് നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പ്രോജക്ട് മൂല്യനിർണയം, വൈവ വോസി
നാലാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ റഗുലർ), ആറാം സെമസ്റ്റർ എം.സി.എ. (റഗുലർ, സപ്ലിമെൻററി) നവംബർ 2022 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയവും, വൈവ വോസിയും നവംബർ 21 മുതൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്, 2018 അഡ്മിഷൻ റഗുലർ – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ ഒന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (പ്രൈവറ്റ് പഠനം, 2019 അഡ്മിഷൻ – സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ രണ്ടിനകം ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"

Follow us on

Related News