SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സില്‍ ജിം ട്രെയിനറുടെ താത്കാലിക ഒഴിവ്. പ്ലസ്ടു പാസായവരും സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും ഫിറ്റ്‌നസ് ട്രെയിനിംഗില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഫിറ്റനസ് ട്രെയിനിംഗില്‍ അംഗീകൃത സര്‍വകലശാലകളില്‍ നിന്നുള്ള ഡിപ്ലോമ/ രജിസ്റ്റര്‍ ചെയ്ത ജിമ്മില്‍ ട്രെയിനറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യത ഉള്ളവര്‍ക്കു അപേക്ഷിക്കാം.
കായിക താരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 2022 ജനുവരിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകര്‍ നവംബര്‍ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.