തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ തൽക്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ഇതിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകളും എതിർത്തു. ഇതോടെയാണ് സർക്കാർ തീരുമാനം ഉണ്ടായത്.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...