പട്ടികവര്‍ഗ വികസന വകുപ്പില്‍ സപ്പോര്‍ട്ട് എന്‍ജിനിയര്‍ നിയമനം: ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

Oct 22, 2022 at 11:01 pm

Follow us on

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്പോര്‍ട്ട് എന്‍ജിനിയര്‍ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത – ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/ എം.സി.എ/ തത്തുല്യം. പ്രായപരിധി 21-35 വയസ്.

\"\"

നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസ വേതനം 21,000 രൂപ. 9 മാസമാണ് നിയമന കാലാവധി. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം

\"\"

എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ http://ddfsstdd@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഒക്ടോബര്‍ 28 വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://stdd.kerala.gov.in.

\"\"

Follow us on

Related News