അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും: ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു

Oct 15, 2022 at 5:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കോഷണൽ ഹയർ സെക്കൻഡറി (സ്‌റ്റേറ്റ് സിലബസ്), THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കാണ് (അധ്യാപകരുടെ മക്കൾക്ക്) ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണംചെയ്യുക.

\"\"

സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കാണ് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത്. 76-ാമത് സംസ്ഥാന പ്രവർത്തക സമിതിയോഗ തീരുമാനപ്രകാരമാണ് പദ്ധതി . http://nftwkerala.org എന്ന സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി നവംബർ 11ന് വൈകിട്ട് 5വരെയാണ്. അപൂർണ്ണമായതും, നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

\"\"

Follow us on

Related News