SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 20മുതൽ കോട്ടയത്ത് നടക്കും. ഗവ, എയ്ഡഡ്, ഗവ.അംഗീകൃത അൺഎയ്ഡഡ്
സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെയും വിഭിന്നശേഷിയുള്ള
ജനറൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടേയും 23-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവമാണ് 20/10/2022 മുതൽ 22/10/2022 വരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുക.
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും ജനറൽ സ്കൂളുകളിൽ നിന്നുമായി 1600 ഓളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. തിരുവനന്തപുരം, കരകുളം
സ്വദേശി ശ്രീ. മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് കലോത്സവത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.