SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റിസ് ആയി സൈക്കോളജി ബിരുദനാന്തര ബിരുദധാരികളെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച ജീവനി-സെന്റര്‍ ഫോര്‍ വെല്‍ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായാണ് നിയമനം. ഒക്ടോബര്‍ 18ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാകണം.
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവുണ്ട്. സെക്കോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11 മണിക്ക് കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ അഭിമുഖത്തിനായി എത്തിച്ചേരണം. പ്രതിമാസം 17,600 രൂപ വേതനം. 2023 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. ഫോണ്‍: 0471 2417112.
തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ സൈക്കോളജി അപ്രന്റിസായി താത്കാലിക നിയമനം നടത്തുന്നുണ്ട്. ഒക്ടോബര്‍ 18ന് രാവിലെ 10മണി മുതല്‍ 1മണി നടത്തുന്ന അഭിമുഖത്തിലൂടെയാണ് നിയമനം. ഫോണ്‍: 0471 2323040.
റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അഭിമുഖത്തിന് എത്തുമ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.