പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന അലോട്മെന്റ് വന്നു: പ്രവേശനത്തിന് ഒരുമണിക്കൂർ

Oct 10, 2022 at 3:48 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ്
ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനുള്ള അവസാന അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://hscap.kerala.gov.in ൽ ലഭ്യമാണ്. അലോട്മെന്റ് പ്രകാരം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ 2022 ഇന്ന് (ഒക്ടോബർ 10ന്) രാവിലെ 10 മണിമുതൽ 12 മണിക്കു മുമ്പായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE\’S RANK റിപ്പോർട്ട് (പ്രിൻറൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്കൂളധികൃതർ പ്രിന്റ് എടുത്ത് നൽകേണ്ടതാണ്) യോഗ്യതാ സർട്ടിഫിക്കറ്റ്👇🏻

\"\"

വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ
ആയവയുടെ അസ്സൽ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. പ്രവേശനത്തിന് വേണ്ടുന്ന എല്ലാ രേഖകളുടേയും അസ്സൽ ഉണ്ടെന്ന്
ഉറപ്പാക്കി അവരുടെ രജിസ്ട്രേഷൻ അനുബന്ധമായി നൽകിയിട്ടുള്ള മാതൃകയിൽ രേഖപ്പെടുത്തി പ്രിൻസിപ്പൽമാർ സൂക്ഷിക്കേണ്ടതാണ്.

\"\"

ഇത്തരത്തിൽ ഹാജരാകുന്ന
വിദ്യാർത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ അഡ്മിൻ യൂസറിന്റെ
ലോഗിനിൽ ലഭ്യമാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി മറ്റ്
ക്വാട്ടകളിൽ പ്രവേശനം നേടിയിട്ടില്ല എന്നും ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ
വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ ഇന്നേ ദിവസം 12
മണിക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്കുള്ളിൽ പ്രവേശനം നടത്തേണ്ടതാണ്.
വിദ്യാർഥികൾക്ക് സ്കൂളിൽ രേഖകൾ നൽകാൻ അനുവദിച്ചിട്ടുള്ള 2022 ഒക്ടോബർ പത്താം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് മുൻപ് അഡ്മിഷൻ തുടങ്ങാൻ
പാടുള്ളതല്ല.

\"\"

ഇത്തരത്തിൽ നൽകുന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് യാതൊരു പരാതികളും ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൾമാർ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും
തരത്തിലുള്ള ക്രമക്കേടുകൾ
പ്രിൻസിപ്പൽമാർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.

\"\"


കണ്ടെത്തുകയാണെങ്കിൽ അത്തരം വേക്കൻസി സീറ്റുകളിൽ പ്രവേശനം നൽകുന്ന വിദ്യാർത്ഥികളുടെ ജോയിനിങ്
വിവരങ്ങൾ HITC യൂസറിൽ ലഭ്യമാകുന്ന Joining Details Entry ലിങ്കിലൂടെ 2022
ഒക്ടോബർ 10 ന് വൈകിട്ട് 4 മണിയ്ക്ക് മുമ്പായിത്തന്നെ രേഖപ്പെടുത്തേണ്ടതാണ്.
ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക അവധി ഉണ്ടാവുകയാണെങ്കിൽപ്പോലും പ്രവേശന നടപടികൾ തടസപ്പെടാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ അതത് പ്രിൻസിപ്പൾമാർ സ്വീകരിക്കേണ്ടതാണ്.

\"\"

Follow us on

Related News