പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

മാറ്റിവച്ച പരീക്ഷകൾ 13ന്, വൈവ വോസി, പരീക്ഷാഫലം, മറ്റുപരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

Oct 10, 2022 at 4:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കോട്ടയം: സെപ്റ്റംബർ 23, ഒക്ടോബർ മൂന്ന് തീയതികളിലെ മാറ്റി വച്ച പരീക്ഷകൾ ഒക്ടോബർ 13ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി/ എം.എ. (ഇന്റഗ്രേറ്റഡ് എം.എസ്.സി ബെയ്‌സിക് സയൻസസ് – സ്റ്റാറ്റിസ്റ്റിക്‌സ്/ ഇന്റഗ്രേറ്റഡ് എം.എസ്.സി. ബെയ്‌സിക് സയൻസസ് – കെമിസ്ട്രി / ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് – പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 25 മുതൽ 27 വരെയും പിഴയോടു കൂടി ഒക്ടോബർ 28 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 29 മുതൽ 31 വരെയും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

\"\"

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ / 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / 2017, 2018, 2019, 2020 അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ / 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 14 മുതൽ 19 വരെയും പിഴയോടു കൂടി ഒക്ടോബർ 20 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 21 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

\"\"

വൈവ വോസി
പത്താം സെമസ്റ്റർ ഐ.എം.സി.എ(2017 അഡ്മിഷൻ റെഗുലർ/ഡി.ഡി.എം.സി.എ, 2014 മുതൽ 201 വരെ അഡ്മിഷൻ സപ്ലിമെന്ററി, ഒക്ടോബർ 22) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ ഓക്ടോബർ 13ന് അതത് കോളജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ
ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ(ഓഗസ്റ്റ് 2022) രണ്ടാം സെമസ്റ്റർ (ന്യൂ സ്‌കീം 2021 അഡ്മിഷൻ -റെഗുലർ) മൂന്നാം സെമസ്റ്റർ (2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷൻ -റീ അപ്പിയറൻസും ഇംപ്രൂവ്മെന്റും) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 17 മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"

രണ്ടാം സെമസ്റ്റർ ബി.വോക്ക് ബിസിനസ്സ് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ (2021 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) ആഗസ്റ്റ് 2022 പരീക്ഷയുടെ പ്രയോഗിക പരീക്ഷകൾ ഒക്ടോബർ 12 മുതൽ 14 വരെ അതത് കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം
ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓക്ടോബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

Follow us on

Related News