SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ്
ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ഇന്ന് വൈകിട്ട് 4വരെ അപേക്ഷ സമർപ്പിക്കാം. ഇതിന് ശേഷം ഈ വർഷത്തെ അവസാന അലോട്മെന്റ് 10ന് പ്രസിദ്ധീകരിക്കും. ശേഷിക്കുന്ന സ്കൂൾതല വേക്കൻസി ലിസ്റ്റ് http://hscap.kerala.gov.in ൽ ലഭ്യമാണ്.
ഇതുവരെ അലോട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പ്രകാരം ഇന്ന് (ഒക്ടോബർ 8ന്) വൈകിട്ട് 4മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ മുൻഅലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കുവാൻ
അർഹതയില്ല. വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം.
അപേക്ഷയിൽ വേക്കൻസി അപേക്ഷ
പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്ക് അനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള അവസാന അലോട്മെന്റ് ഒക്ടോബർ 10ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവേശനം നേടണം.