ഇന്റഗ്രേറ്റഡ് പിജി പ്രവേശനം, എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

Oct 6, 2022 at 5:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക് നില പരിശോധിക്കാം. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്.

\"\"

എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജിക്ക് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പാസായ കേപ്പ് രജിസ്‌ട്രേഷന്‍ ഐ.ഡി.യുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 11-ന് കാലത്ത് 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലുള്ള രണ്ട് ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും അന്നേ ദിവസം ഹാജരാകണം. ഫോണ്‍ 0494 2407345.

\"\"

Follow us on

Related News