പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

ബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Oct 1, 2022 at 7:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്‌സിസും 12-ന് വൈകീട്ട് 5 മണിക്കു മുമ്പായി പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം.

കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, തിരൂര്‍ തുഞ്ചന്‍ പറമ്പ് തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്‌സിസും 12-ന് വൈകീട്ട് 5 മണിക്കു തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍ തിരൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ഐ.ഇ.ടി. – ബി.ടെക്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ കീം അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം ഒക്‌ടോബര്‍ 6 മുതല്‍ 11 വരെ കോളേജില്‍ നടക്കും. നിശ്ചിത സമയക്രമമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് ഹാജരാകണം. സമയക്രമം, ഫീസ്, ഹാജരാക്കേണ്ട രേഖകള്‍ തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9188400223, 9567172591.

ബിരുദ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ 6 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം
നാലാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം) ജൂലൈ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 20. 525 രൂപ പിഴയോടെ 25 വരെ സ്വീകരിക്കും.  

എം.എ. അറബിക് വൈവ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 10 മുതല്‍ 20 വരെ സര്‍വകലാശാലാ ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

വിവിധ പരീക്ഷാഫലങ്ങൾ
രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News