പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

അനാഥസ്ഥാപനങ്ങൾ എൻഎസ്എസ് യൂണിറ്റുകൾ ദത്തെടുക്കും: മന്ത്രി ഡോ. ആർ.ബിന്ദു

Sep 28, 2022 at 2:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: ഭിന്നശേഷിക്കാരും വയോജനങ്ങളും അനാഥരുമുൾപ്പെട്ടവരെ സംരക്ഷിക്കുന്ന വിശേഷാൽ സ്ഥാപനങ്ങളെ എൻഎസ്എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുകൾ ദത്തെടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ആയിരം ഭവനങ്ങൾ നിർമ്മിച്ചുനൽകുന്നതടക്കം ഈ വർഷം എൻഎസ്എസ് യൂണിറ്റുകൾവഴി നടപ്പാക്കാൻ പോകുന്ന ഇരുപത്തിയഞ്ചോളം പദ്ധതികളുടെയും ക്യാമ്പുകളുടെയും കാര്യത്തിലും ധാരണയായെന്ന് ഡോ. ആർ ബിന്ദു പറഞ്ഞു.

\"\"

മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന നാഷണൽ സർവീസ് സ്കീം സംസ്ഥാന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 22 എൻഎസ്എസ് സെല്ലുകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രോഗ്രാം കോർഡിനേറ്റർമാരും വിവിധ വകുപ്പ് മേധാവികളും ഡയറക്ടർമാരും വൈസ് ചാൻസലർമാരും സംസ്ഥാന എൻഎസ്എസ് ഓഫീസറും പങ്കെടുത്ത യോഗമാണ് ഒരു വർഷത്തെ പരിപാടികൾ രൂപീകരിച്ചത്.

\"\"

4000 ദത്തു ഗ്രാമങ്ങൾ, ഫ്രീഡം വാൾ നിർമ്മാണ പദ്ധതി, ലഹരിവിരുദ്ധ സേന, വി -കെയർ പദ്ധതിയിൽ പങ്കാളിയാകുന്ന പദ്ധതി, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്‌ പദ്ധതി, തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭവും, പുസ്തകത്തണൽ, സംസ്ഥാന-ദേശീയ ക്യാമ്പുകൾ, പുനർജനി പദ്ധതി, സംസ്ഥാന എൻഎസ്എസ് കലോത്സവം, ആദിവാസി-പിന്നോക്ക മേഖലകളിൽ പ്രത്യേക ക്യാമ്പുകൾ, 4000 സപ്തദിന ക്യാമ്പുകൾ, അടുക്കളത്തോട്ടം, യൂണിറ്റ് തല കുടുംബസംഗമം,

\"\"

എൻഎസ്എസ് പൂർവവിദ്യാർത്ഥി കൂട്ടായ്മ, സംസ്‍കാരിക വിനിമയ ക്യാമ്പുകൾ, പിറന്നാൾദിന രക്തദാന ചലഞ്ച്, ക്ളീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്, വിവിധ ദേശീയ-അന്തർദേശീയ ദിനചാരണങ്ങൾ, സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, കൗൺസലിങ് കേന്ദ്രങ്ങൾ, ജലസംരക്ഷണ പദ്ധതികൾ, പോസ്റ്റ്‌ കോവിഡ് മെഡിക്കൽ ക്യാമ്പുകൾ എന്നിവയാണ് തീരുമാനിച്ചിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

\"\"

Follow us on

Related News