കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ നിയമനങ്ങൾ

Sep 20, 2022 at 6:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ:സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

\"\"

യോഗ്യത: ബയോഇൻഫ്രോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഡാറ്റാ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 55% മാർക്ക്; ബിരുദാനന്തര ബിരുദത്തിന് പുറമെ, നെറ്റ്/പി എച്ച് ഡി ഉള്ളവർക്കും അനുബന്ധ വിഷയ മേഖലയിൽ ദൃശ്യമായ ഗവേഷണ പ്രസിദ്ധികരണങ്ങൾ ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ സെപ്തംബർ  26 ന് രാവിലെ 10:30 മണിക്ക് മുന്നേ ഹാജരാകണം.

\"\"

അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ പാലയാട്  ഐ ടി എഡ്യൂക്കേഷൻ സെന്ററിൽ എം.സി.എ  പ്രോഗ്രാമിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ  നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 23 ന്  രാവിലെ 10  മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി തലശ്ശേരി ക്യാമ്പസിൽ നടക്കുന്നതാണ്.  യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായ് എത്തേണ്ടതാണ് .യൂജിസി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. 

\"\"

Follow us on

Related News