പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

ആർമി പബ്ലിക് സ്കൂളിൽ അധ്യാപകരാകാം: അപേക്ഷ ഒക്ടോബർ 5വരെ

Sep 19, 2022 at 9:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡൽഹി: ഇന്ത്യൻ ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലുള്ള ആർമി പബ്ലിക് സ്‌കൂളുകളിൽ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 5വരെ ഓൺലൈനായി അപേക്ഷ നൽകാം. https://register.cbtexams.in/awes/registration വഴി രജിസ്റ്റർ ചെയ്യാം. തസ്തികകൾ, അപേക്ഷ, യോഗ്യത, പ്രായം സംബന്ധിച്ച വിശദ വിവരങ്ങൾ https://awesindia.com വെബ്സൈറ്റിൽ ലഭ്യമാണ്.👇🏻👇🏻

\"\"

തിരഞ്ഞെടുപ്പ്
സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കിയാണ് നിയമനം. നവംബർ 5, 6 തീയതികളിലാണു പരീക്ഷ. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

ഒഴിവുകൾ
🌐പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിലാണ് നിയമനം.50% മാർക്കോടെ പിജി, ബിഎഡ്. പാസാകണം.

\"\"

🌐ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്). 50ശതമാനം മാർക്കോടെ ബിരുദം, ബിഎഡ് നേടിയിരിക്കണം.

🌐പിആർടി: 50% മാർക്കോടെ ബിരുദം, D.EI.Ed/B.EI.Ed/B.Ed നിയമനം ലഭിക്കുമ്പോൾ ടിജിടി, പിആർടിക്കാർക്ക് സിടിഇടി/ടെറ്റ് യോഗ്യത നിർബന്ധമാണ്.

പ്രായം
40 വയസിൽ താഴെയാണ് പ്രായപരിധി. ജോലി പരിചയമുള്ളവർ 57 വയസ് വരെയാകാം.

പ്രവർത്തി പരിചയം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറഞ്ഞത് 5 വർഷം അധ്യാപക ജോലി ചെയ്തവരാകണം.

\"\"

Follow us on

Related News