SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം • സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് വർഷത്തെ പഠനത്തിന് ശേഷം പ്ലസ് ടു പാസായി പുറത്തുവരുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം
ലേണേഴ്സ് സർട്ടിഫിക്കറ്റും നൽകുന്നതാണ്
പദ്ധതി. ഹയർ സെക്കൻഡറി
ക്ലാസുകളിൽ റോഡ് നിയമവും ഗതാഗത
നിയമവും ഉൾപ്പെടെ ലേണേഴ്സ്
സർട്ടിഫിക്കറ്റിന് ആവശ്യമായവ കുട്ടികളെ പഠിപ്പിക്കും.
ഇത്തരത്തിൽ 2 വർഷം കൊണ്ട്വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമത്തിൽ മികച്ച അറിവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ കരിക്കുലം ഉടൻ ഗതാഗത വകുപ്പ് വിദ്യാഭ്യാസ വകുപ്പിനു കൈമാറും. സംസ്ഥാന സർക്കാരിന്റെ അനുകൂല തീരുമാനം വന്നാൽ കേന്ദ്ര മോട്ടോർ വാഹന വകുപ്പിന് കൈമാറും.