editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്പോട്ട് അഡ്മിഷൻ, പുനർമൂല്യനിർണയ ഫലം, പരീക്ഷാ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾHDC & BM പരീക്ഷാ ഫലം: 94.54 ശതമാനം വിജയംപരീക്ഷാഫലം, പരീക്ഷാ തീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വാക് ഇന്‍ ഇന്റര്‍വ്യൂ: Calicut University Newsപരീക്ഷാകേന്ദ്രത്തിൽ മാറ്റം, വിവിധ പരീക്ഷകൾ, റീ-ടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾഅടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾകലോത്സവത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്

JoSAA -2022 കൗൺസലിങ് രജിസ്ട്രേഷൻ തുടങ്ങി: സെപ്റ്റംബർ 21വരെ ഓപ്ഷൻ/ ചോയ്‌സ് ഫില്ലിങ്‌

Published on : September 14 - 2022 | 12:55 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, വിവിധ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ദേശീയ ഫുഡ്‌ പ്രോസസിങ്‌   ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്‌ ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയിന്റ്‌ സീറ്റ് അലോക്കേഷൻ   അതോറിറ്റിയുടെ ജോസാ 2022 (JoSAA 2022) ഓൺലൈൻ കൗൺസലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു.
http://Josaa.nic.in വെബ്‌സൈറ്റിലൂടെ   സെപ്റ്റംബർ 21വരെ വിദ്യാർത്ഥികൾക്ക് ഓപ്ഷൻ/ ചോയ്‌സ് ഫില്ലിങ്‌ നടത്താം. ഒരാൾക്ക് എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാൻ കഴിയും. ആകെ 54,477 സീറ്റുകളാണുള്ളത്. ഇതിൽ 21,532 സീറ്റുകൾ ഓപ്പൺ വിഭാഗത്തിലാണ്. 👇🏻👇🏻

കേരളത്തിൽ പാലക്കാട് ഐഐടി, കോഴിക്കോട് എൻഐടി, കോട്ടയം ഐഐഐടി എന്നിവയാണ്. ഇതിൽ പാലക്കാട് ഐഐടിയിൽ ഡേറ്റാ സയൻസ്
ആൻഡ് എൻജിനിയറിങ് ബിടെക്
കോഴ്സും കോട്ടയം ഐഐഐടിയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
(ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ്
ഡേറ്റാ സയൻസ്) ബിടെക് കോഴ്സും
ഈ വർഷം മുതൽ ആരംഭിക്കും.

എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. കേന്ദ്രീകൃത ഓൺലൈൻ മോഡിൽ ആറ്‌ റൗണ്ടായാണ് ജോസാ കൗൺസലിങ് പ്രക്രിയ. വിദ്യാർഥികൾ ജോസാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് കൗൺസലിങ്ങിന്റെ ആദ്യ നടപടി. ജെഇഇ മെയിൻ റോൾ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ജെഇഇ അഡ്വാൻസ്‌ഡ് പാസ്‌വേർഡ് ഉപയോഗിച്ചും വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. സ്റ്റേറ്റ് കോഡ്, ലിംഗം, നാഷണാലിറ്റി ,  കോണ്ടാക്ട് ഇൻഫർമേഷൻ എന്നിവ ലോഗിൻ ചെയ്യുമ്പോൾ  ശരിയാണോയെന്ന് വിലയിരുത്തണം.

രണ്ടാമത്തെ പ്രക്രിയ ചോയ്സ് ഫില്ലിങ്‌ അഥവാ ഓപ്ഷൻ നൽകലാണ്‌. ഒരാൾക്ക്  എത്ര ഓപ്ഷനും നൽകാം. ഓപ്ഷൻ താൽപ്പര്യത്തിനനുസരിച്ച്‌ മുൻഗണനാ ക്രമത്തിൽ നൽകണം. ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ അവ ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ജോസാ റാങ്ക്, ചോയ്‌സ് എന്നിവ വിലയിരുത്തി സീറ്റ് അലോട്ട്‌മെന്റ്‌ നടത്തും.

ലഭിച്ച സീറ്റിൽ തൃപ്തനാണെങ്കിൽ അവർക്ക്‌ ഫ്രീസ്‌  ഓപ്ഷനും  ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് float/slide ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവർ തുടർ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ്‌ പ്രോസസിന്‌ യോഗ്യത  നേടും. സീറ്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് സ്ലൈഡ് ബട്ടണും  സീറ്റ് ലഭിച്ചെങ്കിലും മറ്റു ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു മാറാൻ   ആഗ്രഹിക്കുന്നെങ്കിൽ ഫ്‌ളോട്ട് ബട്ടണും തെരഞ്ഞെടുക്കാം. സീറ്റ് അലോട്ട്‌മെന്റ്‌ ചെയ്താൽ   അലോട്ട്‌മെന്റിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമായ ഫീസടയ്‌ക്കണം.

ഫൈനൽ പ്രവേശനത്തിന് മുമ്പായി ഓൺലൈനായി ജോസാ ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രക്രിയയുണ്ട്. തുടർന്ന് പ്രവേശനം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ ഫീസും അടയ്‌ക്കണം. ഓപ്ഷൻ നൽകുന്നതിനുമുമ്പ് ജെഇഇ അഡ്വാൻസ്ഡ്, മെയിൻ റാങ്കുകളും കഴിഞ്ഞവർഷത്തെ അവസാന റാങ്കുകളും വിലയിരുത്തണം. ഐഐടികളിൽ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ്   സ്കോർ ആവശ്യമാണ്. ഐഐഎസ്‌ടിയിൽ  ജെഇഇ മെയിൻ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാൻസ്‌ഡ് സ്കോറും നൽകണം. എൻഐടി, ഐഐഐടി കളിൽ ജെഇഇ മെയിൻ സ്കോർ വേണം. മറ്റു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെഇഇ മെയിൻ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം. രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങിനും സെപ്റ്റംബർ 21 വൈകീട്ട്
അഞ്ചുവരെ സമയമുണ്ട്.

ആർക്കിടെക്ചർ അഭിരുചി പരീക്ഷ (AAT) വിജയിക്കുന്നവർക്ക് സെപ്റ്റംബർ 17 മുതൽ ബി.ആർക് പ്രവേശനത്തിന് രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങും നടത്താം. ആറ് റൗണ്ട് സീറ്റ് അലോക്കേഷൻ ഉണ്ടാവും. ഒന്നാമത്തെ അലോക്കേഷൻ സെപ്റ്റംബർ23ന്, രണ്ടാമത്തേത് സെപ്റ്റംബർ 28ന്, മൂന്നാമത്തേത് ഒക്ടോബർ മൂന്നിന്, നാലാമത്തേത് ഒക്ടോബർ എട്ടിന്, അഞ്ചാമത്തേത് ഒക്ടോബർ 12ന്, ആറാമത്തേതും ഐ.ഐ.ടികളിലേക്കുള്ള ഫൈനൽ റൗണ്ട് സീറ്റ് അലോക്കേഷനും ഒക്ടോബർ 16നും
നടക്കും.

0 Comments

Related News