പ്രധാന വാർത്തകൾ

പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം,യൂണിയൻ തെരഞ്ഞെടുപ്പ് പട്ടിക: എംജി സർവകലാശാല വാർത്തകൾ

Sep 13, 2022 at 3:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കോട്ടയം: 2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ, എം.എ. അനിമേഷൻ. എം.എ. ഗ്രാഫിക് ഡിസൈൻ, എം.എ. സിനിമ ആൻഡ് ടെലിവിഷൻ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 19 മുതൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.👇🏻👇🏻

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിങ് ഡിസ്സെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റഗുലർ/ സപ്ലിമെന്ററി) സെപ്റ്റംബർ 2022 പ്രായോഗിക പരീക്ഷ സെപ്റ്റംബർ 14 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എഫ്.എ. (സ്‌കൾപ്ചർ, പെയിന്റിങ്, അപ്ലൈഡ് ആർട്‌സ്) നവംബർ 2019 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 27 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

\"\"

എംജി യൂണിയൻ തെരഞ്ഞെടുപ്പ് പട്ടിക മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് (2021-22) നായി സമർപ്പിക്കപ്പെട്ട സാധുവായ നാമനിർദ്ദേശ പത്രികകളുടെ പട്ടിക ഉൾക്കൊള്ളുന്ന വിജ്ഞാപനം സർവ്വകലാശാല ഓഫീസിലും ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.  നാമനിർദ്ദേശ പത്രിക സെപ്റ്റംബർ 15 ന് ഉച്ചക്ക് 12.00 മണി വരെ പിൻവലിക്കാം.


 
അധ്യാപകർക്കായി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം
 
മഹാത്മാഗാന്ധി സർവ്വകലാശാല പഠനവകുപ്പുകൾ/ അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർക്കായി  അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി.) സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22.  വിശദവിവരങ്ങൾക്ക് ഫോൺ: 0481-2731013/ 9495213248, വെബ്‌സൈറ്റ്: http://mgu.ac.in

\"\"

Follow us on

Related News