ബിഎഡ് ക്ലാസുകൾ നാളെ മുതൽ, പരീക്ഷാകേന്ദ്രം മാറ്റി, തീയതിനീട്ടി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 13, 2022 at 5:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കണ്ണൂർ: സർവകലാശാലയുടെ എം.എസ്.സി. വുഡ്സയൻസ് & ടെക്നോളജി പ്രോഗ്രാമിൽ എസ്.ഇ.ബി.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.  ഫോൺ: 9496353817

ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ സെപ്തംബർ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.സി.എസ്എ.സ് – 2020 സിലബസ്  റഗുലർ) മെയ് 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി.എഡ് ക്ലാസുകൾ ആരംഭിക്കും 
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ബി.എഡ്  കോളേജുകളിലും സർവ്വകലാശാലയുടെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലും 2022-23  അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബി.എഡ് ക്ലാസുകൾ നാളെ (സെപ്റ്റംബർ  14ന് ) ആരംഭിക്കും

സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ  എം.എസ്.സി. നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ15 ന് രാവിലെ 10.30ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.ഫോൺ: 9847421467, 0497-2806402

\"\"

സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന്  ഒഴിവുവന്ന എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 16 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം.

തീയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷം ബി.എ അഫ്സൽ-ഉൽ-ഉലമ ബിരുദ കോഴ്സിലേക്ക് 2022 സെപ്റ്റംബർ 20 വരെയും, അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് 2022 സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം അതാതു കോളേജുകളിൽ ലഭ്യമാണ്.

\"\"

പരീക്ഷാകേന്ദ്രം മാറ്റി
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2021) പരീക്ഷയെഴുതുന്ന എസ്. എൻ. കോളേജ് കണ്ണൂർ പരീക്ഷാകേന്ദ്രമായി ലഭിച്ച SN21BS0001 മുതൽ SN21BS0105 വരെയുള്ള രജിസ്റ്റർ നംബറിലുള്ള റെഗുലർ വിദ്യാർഥികളുടെയും SN20BS0343 മുതൽ SN20BS0535 വരെയുള്ള രജിസ്റ്റർ നംബറിലുള്ള സപ്ലിമെന്ററി വിദ്യാർഥികളുടെയും പരീക്ഷാ കേന്ദ്രം താവക്കരയിലുള്ള കണ്ണൂർ സർവകലാശാല ആസ്ഥാനമായി പുനക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾ പുതുക്കിയ ഹോൾടിക്കറ്റ് ഡൌൺലോഡ് ചെയ്ത് സർവകലാശാല ആസ്ഥാനത്ത് പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
 
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി. കോം./ ബി. എസ് സി./ ബി. സി. എ./ ബി. ബി. എ./ ബി. ബി. എ. – റ്റി. റ്റി. എം./ ബി. ബി. എ. – എ. എച്ച്./ ബി. റ്റി. റ്റി. എം. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 14.09.2022 ന് അതാത് കോളേജുകളിൽ വച്ച് നടക്കും.

\"\"


രണ്ടാം സെമസ്റ്റർ ബി. എ. ഭരതനാട്യം (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 19.09.2022 നും നാലാം സെമസ്റ്റർ പരീക്ഷകൾ 20.09.2022 നും ലാസ്യ കോളേജ് ഓഫ് ഫൈൻ ആട്സിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.
 
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 24.09.2022 വരെ അപേക്ഷിക്കാം.

\"\"


ടൈംടേബിൾ
സർവകലാശാല പഠനവകുപ്പുകളിലെ ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
15.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ
22.09.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ
27.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. നാനോ സയൻസ് & നാനോ ടെക്നോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ.

\"\"


 

Follow us on

Related News