SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഐഐടികളിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM2023) ഫെബ്രുവരി 12നാണ് നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 👇🏻👇🏻
അപേക്ഷ വിവരങ്ങളും പ്രൊസ്പെക്ടസും https://jam.iitg.ac.in ൽ ലഭ്യമാണ്. ഒക്ടോബർ 11വരെ ഓൺലൈനായി അപേക്ഷ നൽകാം.
പ്രവേശനപരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്. കെമിസ്ട്രി, ബയോടെക്നോളജി, ജിയോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്‍സ്, ഫിസിക്സ് എന്നീ പേപ്പറുകകളാണ് ഉണ്ടാകുക. വിദ്യാർത്ഥികൾക്ക് ഇതിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം.
അപേക്ഷ ഫീസ്
ഒരു പേപ്പറിന് 1800 രൂപയാണ് ഫീസ്. രണ്ടു പേപ്പറിന് 2500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും ഫീസ് യഥാക്രമം 900, 1250 രൂപ വീതം അടച്ചാൽ മതി.
യോഗ്യത
ശാസ്ത്രവിഷയങ്ങളിലും മറ്റുമുള്ള ബിരുദമെടുത്തവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. പ്രവേശനം ലഭിച്ചാൽ 2023 സെപ്റ്റംബർ ഒന്നിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം.