editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാംബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്

പ്ലസ് ടു കഴിഞ്ഞവർക്ക് ആർമി ടെക്നിക്കൽ എൻട്രി: അപേക്ഷ സെപ്റ്റംബർ 21വരെ

Published on : September 12 - 2022 | 3:43 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: മികച്ച മാർക്കോടെ പ്ലസ് ടു പാസായവർക്ക് ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിൽ മികച്ച അവസരം. ആകെ 90 ഒഴിവുകളാണ് ഉള്ളത്. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 5 വർഷമാണ് പരിശീലന കാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിന് ശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനവും ലഭിക്കും.


അപേക്ഷ സെപ്റ്റംബർ 21 വരെ സമർപ്പിക്കാം. http://joinindianarmy.nic.in വഴി അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി,മാത്‍സ് വിഷയങ്ങൾ പഠിച്ച് 60ശതമാനം മാർക്കോടെ പ്ലസ് ടു /അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ മെയിൻ 2022 പരീക്ഷ എഴുതിയവരാകണം. 2003 ജൂലൈ 2ന് മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.


അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. രണ്ടുഘട്ടങ്ങളായി 5 ദിവസം നീണ്ടുനിൽക്കുന്നതാണ് അഭിമൂഖം.
സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്
എന്നിവയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷമാണ് തിരഞ്ഞെടുപ്പ്.

0 Comments

Related News