ഐഐടികളിലെ ആർക്കിടെക്ചർ കോഴ്സ് പ്രവേശന പരീക്ഷ: രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

Sep 12, 2022 at 12:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: രാജ്യത്തെ വിവിധ ഐഐടികളിലെ ബി.ആർക്ക്‌ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് (12-09-22) വൈകീട്ട് 5വരെ കാൻഡിഡേറ്റ് പോർട്ടൽ http://cportal.jeeadv.ac.in വഴി രജിസ്റ്റർ ചെയ്യാം.👇🏻👇🏻

\"\"

വിശദവിവരങ്ങൾ വിവരങ്ങൾക്ക്: http://jeeadv.ac.in സന്ദർശിക്കുക.👇🏻👇🏻

പ്രവേശന പരീക്ഷ
രാജ്യത്തെ എല്ലാ ഐഐടികളിലും സെപ്‌റ്റംബർ 14നാണ് ആർക്കിടെക്ചർ അഭിരുചി പരീക്ഷ (AAT). രാവിലെ ഒമ്പതുമുതൽ 12 വരെയാണ് സമയം.
പരീക്ഷാർഥികൾ രാവിലെ എട്ടിനകം പരീക്ഷാ കേന്ദ്രത്തിലെത്തണം. പ്രത്യേകം അഡ്മിറ്റ് കാർഡ് ഇല്ലാത്തതിനാൽ 2022 ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ്, അസൽ ഫോട്ടോ ഐ.ഡി.കാർഡ് എന്നിവ ഹാജരാക്കണം.

\"\"


ഫ്രീ ഹാൻഡ് ഡ്രോയിങ്, ജ്യോമെട്രിക്കൽ ഡ്രോയിങ്, ത്രീ ഡൈമൻഷണൽ പെർസപ്ഷൻ, ഇമാജിനേഷൻ ആൻഡ് ഏസ്തറ്റിക് സെൻസിറ്റിവിറ്റി, ആർക്കിടെക്ചറൽ അ​േവർനസ് എന്നിവ ഉൾപ്പെടുന്ന വിശദമായ സിലബസ് ഇൻഫർമേഷൻ വെബ്സൈറ്റ് ബ്രോഷറിൽ ലഭിക്കും. പരീക്ഷാഫലം സെപ്‌റ്റംബർ 17ന് വൈകീട്ട് 5ന് പ്രഖ്യാപിക്കും. ജെഇഇ. ജോയൻറ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി നിശ്ചയിക്കുന്ന കട്ട് ഓഫ് നേടുന്നവർക്ക് പരീക്ഷ ജയിക്കാം.

\"\"


എ.എ.ടി.ക്ക്‌ പ്രത്യേക റാങ്കിങ് ഇല്ല. ഖരഗ്‌പുർ, റൂർക്കി, വാരാണസി എന്നീ ഐ.ഐ.ടി.കളിലെ ബി.ആർക്ക് പ്രവേശനത്തിന് എ.എ.ടി. യോഗ്യത നേടിയവരെ അവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി ചോയ്സ് ഫില്ലിങ്ങിന് വിധേയമായി അലോട്‌മെൻറിന് പരിഗണിക്കും.

\"\"

Follow us on

Related News