SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. ഓൺലൈൻ മുഖേനയോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 15 വരെ അപേക്ഷ ഫീസ് അടയ്ക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്സ് പരീക്ഷ പാസായിരിക്കണം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 45 ആണ്. സർവീസ് ക്വോട്ടയിലേക്കുള്ള അപേക്ഷകർക്ക് 49 വയസാണ്.
എൽ.ബി.എസ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയായിരിക്കും പ്രവേശനം. ഫോൺ: 0471-2560363, 364