അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവം: സെപ്റ്റംബർ 4ന് വീണ്ടും നീറ്റ് പരീക്ഷ

Aug 27, 2022 at 9:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന
നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിവാദമുണ്ടായ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവർക്ക് വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ 4നാണ് ഇവർക്കുള്ള നീറ്റ് പരീക്ഷ നടത്തുന്നത്. കൊല്ലം ആയൂർ മാർത്തോമാകോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുന്നത്. 👇🏻👇🏻

\"\"

എന്നാൽ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. കൊല്ലം എസ്.എൻ. സ്കൂളിലാണ് സെപ്റ്റംബർ 4ന് ഉച്ചക്ക് 2മുതൽ വൈകിട്ട് 5.20വരെ ഇവർക്കായി പരീക്ഷ നടക്കുക.
അടിവസ്ത്രം അഴിച്ചു പരിശോധിച്ച വിവാദ നടപടിയിൽ അന്വേഷണത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും
നടത്താൻ തീരുമാനമായത്.

അപമാനിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ശരിയായ മാനസികാവസ്ഥയിൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എന്നാണ് കണ്ടെത്തിയത്. എന്നാൽ മേല്പറഞ്ഞ കേന്ദ്രത്തിൽ നടത്തിയ നീറ്റ് പരീക്ഷ റദാക്കിയിട്ടില്ല. പെൺകുട്ടികളിൽ ആർക്കെങ്കിലും സെപ്റ്റംബർ 4ലെ
പരീക്ഷ എഴുതണമെന്നില്ല എന്നും മുൻ
പരീക്ഷയുടെ ഫലം മതി എന്നും
കരുതുകയാണെങ്കിൽ അവർ
പരീക്ഷ എഴുതേണ്ടതില്ല.
ആവശ്യമുള്ളവർക്ക് മാത്രം പരീക്ഷ
എഴുതിയാൽ മതി എന്നാണ് നിർദ്ദേശം.

\"\"

Follow us on

Related News