SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത, നാടകം, തിരക്കഥ, ചിത്രരചന വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. സാഹിത്യമേഖലയിലെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന രചനകള്‍ മത്സരവിഭാഗങ്ങളിലുണ്ടായിരുന്നതായി വിധി കര്‍ത്താക്കള്‍ രേഖപ്പെടുത്തി. സെപ്റ്റംബര്‍ 5ന്

കണ്ണൂരില്‍ നടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്യും. വിജയികളെയും മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും പൊതുവിദ്യാഭ്യാസവകുപ്പ് ഹാര്‍ദ്ദമായി അഭിനന്ദിച്ചു.
വിജയികള്‍
തിരക്കഥ
1 എം.വി ഷാജി (ജി.എച്ച്.എസ് കാലിക്കടവ്, കണ്ണൂര്‍)
2 അനില്‍ മങ്കട (ഗവ.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, മലപ്പുറം)
3 ഷിബു എം (ജി.യു.പി.എസ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്)

ചിത്രരചന
1 പി.കെ ബാബു (ജി.വി.എച്ച്.എസ്.എസ് (സ്പോര്‍ട്സ്), സിവില്‍ സ്റ്റേഷന്, കണ്ണൂര്‍)
2 സിജോമോന്‍ ജോസഫ് (സെന്റ് തോമസ് എച്ച്.എസ്, തുടങ്ങനാട്, ഇടുക്കി)
3 കെ മോഹനസുബ്രമണി (ജി.എച്ച്.എസ്.എസ്, തിരുവങ്ങാട്, കണ്ണൂര്‍).

നാടകം
1 കെ.വി ഹബീബുറഹ്മാന് (എം.ഐ.എച്ച്.എസ്.എസ്, പൊന്നാനി, മലപ്പുറം)
2 കെ ജീജേഷ് (ജി.എം.എല്‍.പി.എസ്, പാപ്പിനിശ്ശേരി, കണ്ണൂര്‍)
3 കെ.പി രാമചന്ദ്രന് (കോട്ടയം രാജാസ് എച്ച്.എസ്.എസ്, പാതിരിയാട്, കണ്ണൂര്‍), ഹരി നന്മണ്ട (ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, കോഴിക്കോട്)

കഥ
1 എം ശ്രീകല (ജി.എം.യു.പി.എസ്, ബി.പി അങ്ങാടി, മലപ്പുറം)
2 സുധീര്‍ പൂച്ചാലി (ഏച്ചൂര്‍ സെന്‍ട്രല്‍ എല്‍.പി സ്കൂള്‍, കണ്ണൂര്‍)
3 സി ദിവാകരന് (ഗവ.എല്‍.പി സ്കൂള്‍, കുറിച്യര്‍മല, വയനാട്)

കവിത
1 എന്‍.എസ് സുമേഷ് കൃഷ്ണന് (ഡി.ബി.എച്ച്.എസ്, തൃക്കാരിയൂര്‍, കോതമംഗലം)
2 അനില്‍ മങ്കട (ഗവ.എച്ച്.എസ്.എസ് മക്കരപ്പറമ്പ, മലപ്പുറം)
3 ആര് അന്‍സാരി (ഗവ.എച്ച്.എസ്.എസ് പറവൂര്‍, ആലപ്പുഴ)

- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
0 Comments