ജെന്‍ഡര്‍ ന്യൂട്രാലിറ്റി; കുലപതി എന്ന അഭിസംബോധന മാറ്റാനൊരുങ്ങി ജെ.എന്‍.യു വൈസ് ചാന്‍സലർ

Aug 23, 2022 at 11:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡല്‍ഹി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഭിസംബോധനകളില്‍ കുലപതി എന്നത് മാറ്റി കുലഗുരു എന്നാക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് ജെ.എന്‍.യു. വൈസ് ചാന്‍സലർ ഡോ. ശാന്തിശ്രീ ധൂലിപ്പുടി. സര്‍വകലാശാലയില്‍ താൻ ചാര്‍ജെടുക്കുമ്പോള്‍ എല്ലാം \’അവന്‍ (He) എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. തന്നെ പരാമര്‍ശിച്ച് എഴുതുമ്പോള്‍ പോലും \’അവന്‍\’ എന്നാണ് അഭിസംബോധന ചെയ്യേണ്ടി വന്നിരുന്നതെന്നും, എന്നാൽ അധികം വൈകാതെ അവൻ എന്നാ അഭിസംബോധന മാറ്റി എല്ലായിടത്തും അവൾ എന്നാക്കിയെന്നും, ഇപ്പോൾ എല്ലാം രേഖകളിലും അവൾ എന്നാ പദമാണ് തന്നെ പരസ്മർശിക്കുമ്പോൾ ഉപയോഗിക്കുന്നതെന്നും വൈസ് ചാന്‍സലർ വ്യക്തമാക്കി.
കുലഗുരു എന്നാക്കുന്നതിനെപറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സെപ്തംബര്‍ 14 ന് നടക്കുന്ന എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും ധൂലിപ്പുടി പറഞ്ഞു. \’ഡോ. ബി. ആര്‍ അംബേദ്കര്‍സ് തോട്ട്‌സ് ഓണ്‍ ജന്‍ഡര്‍ ജസ്റ്റിസ്; ഡീ കോഡിങ് ദി യൂണിഫോം സിവില്‍ കോഡ്\’ എന്ന ലക്ചര്‍ സീരിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍.

\"\"

Follow us on

Related News