editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു: ഇനി 5ദിവസം കലയുടെ രാപ്പകലുകൾബി.ടെക്, ഇന്റര്‍ഡിസിപ്ലിനറി എം.ടെക് സ്‌പോട്ട് അഡ്മിഷന്‍: നവംബര്‍ 30ന്കനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംകേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമാകുംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

പ്ലസ് വൺ അവസാന അലോട്ട്മെന്റ് പ്രവേശനം ആരംഭിച്ചു: 24ന് വൈകിട്ട് 5വരെ സമയം

Published on : August 22 - 2022 | 10:27 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിച്ചു. മൂന്നാം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഇന്ന് (ആഗസ്റ്റ് 22ന്) രാവിലെ 10 മുതൽ അതത് സ്കൂളുകളിൽ പ്രവേശനം നേടണം. 24ന് വൈകിട്ട് 5 മണി വരെയാണ് പ്രവേശനം.

അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ http://hscap.kerala.gov.in ലെ Candidate Login-SWS e Third Allot Results m ലിങ്കിലൂടെ ലഭിക്കും. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിലെ http://admission.dge.kerala.gov.in എന്ന Higher Secondary (Vocational) Admission എന്ന പേജിൽ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ThirdAllot Results m ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പറഞ്ഞ കാര്യങ്ങൾ പ്രകാരം അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം👇🏻👇🏻

പ്രവേശനത്തിനായി ആവശ്യമുള്ള
സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള
അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.
രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ
അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. 👇🏻👇🏻

അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ
പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2022
ആഗസ്റ്റ് 24 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ ഹാജരാകേണ്ടതാണ്.

0 Comments

Related News