പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

വിദൂരവിദ്യാഭ്യാസ ഗ്രേഡ് കാർഡ് വിതരണം, പരീക്ഷാ വിജ്ഞാപനം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Aug 22, 2022 at 7:42 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കണ്ണൂർ:  സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ പയ്യന്നൂർ കോളജ്- പയ്യന്നൂർ, സർ സയ്യിദ് കോളജ്- തളിപ്പറമ്പ,  സി.എ.എസ് കോളജ്- മാടായി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (എസ്ഡിഇ  – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ വച്ച് രാവിലെ  10.30 മുതൽ 2.30 വരെ വിതരണം ചെയ്യുന്നതായിരിക്കും.
ആഗസ്ത് 25 – ബി.കോം, ബി.എ അഫ്സൽ – ഉൽ – ഉലമ, ബിബിഎ, ബി.എ  പൊളിറ്റിക്കൽ സയൻസ് ഓഗസ്റ്റ് 26 –  വെള്ളി – ബി.എ ഇംഗ്ലിഷ്, ബി.എ മലയാളം, ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ്

പരീക്ഷാവിജ്ഞാപനം 13.09.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ- ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 24.08.2022 മുതൽ 27.08.2022  വരെ പിഴയില്ലാതെയും 29.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 30.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.👇🏻👇🏻

\"\"

26.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ- 2020 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 30.08.2022 മുതൽ 03.09.2022 വരെ പിഴയില്ലാതെയും 06.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 24.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2017 വരെയുള്ള വിദ്യാർഥികൾ ഓഫ്ലൈനായും 2018 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായും അപേക്ഷിക്കണം.

രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 25.08.2022 മുതൽ 30.08.2022 വരെ പിഴയില്ലാതെയും 01.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2017 വരെയുള്ള വിദ്യാർഥികൾ ഓഫ്ലൈനായും 2018 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായും അപേക്ഷിക്കണം.
 വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.👇🏻👇🏻

\"\"

ടൈംടേബിൾ
30.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. പി. എഡ്./ എം പി. എഡ്.  (സപ്ലിമെന്ററി – 2020 സിലബസ്), നവംബർ 2021 പരീക്ഷാടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

12.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് (റെഗുലർ), ഏപ്രിൽ 2022 പരീക്ഷയുടെ പുതുക്കിയ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.👇🏻👇🏻

\"\"

പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീന്‍ ലേണിങ് (റഗുലർ), ജനുവരി 2022 പ്രായോഗിക പരീക്ഷ 26.08.2022 ന് കാഞ്ഞങ്ങാട് നെഹ്റു ആട്സ് & സയന്‍സ് കോളേജിൽ വച്ച് നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News