പ്രധാന വാർത്തകൾ
പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു

എൻ.എസ്.എസിന്റെ സ്കൂളുകളിൽ നായർ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് ഹൈകോടതി

Aug 20, 2022 at 9:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
എറണാകുളം: നായർ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ എൻ.എസ്.എസിന്റെ സ്കൂളുകളിലെ പ്ലസ് വൺ ക്ലാസ്സുകളിലേക്ക് അനുവദിച്ച സമുദായ ക്വോട്ടയിലേക്ക്  പ്രവേശനം നൽകാമെന്ന് ഹൈകോടതി. മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകൾക്ക് സർക്കാർ അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ട സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി നൽകിയ അപ്പീലിലാണ് ഈ ഉത്തരവ്.

\"\"

അപ്പീൽ നേരത്തേ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, എൻ.എസ്.എസ് സ്കൂളുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതു സ്റ്റേ ചെയ്തിരുന്നു. സമുദായ ക്വോട്ടയിലെ പ്രവേശന നടപടികളുമായി എൻ.എസ്.എസിന്​ മുന്നോട്ടുപോകാമെന്നും ഹൈകോടതി ഉത്തരവില്ലാതെ പ്രവേശനം അന്തിമമാക്കരുതെന്നും ഈമാസം 16ന്​ നിർദേശിച്ചിരുന്നു. മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിലെ പ്ലസ്​ വൺ പ്രവേശനത്തിന് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച സർക്കാർ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി ജൂലൈ 27ന് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു.

\"\"

എന്നാൽ, ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സമുദായ ക്വോട്ട അനുവദിച്ചതെന്നും മുന്നാക്ക സമുദായ സ്കൂൾ മാനേജ്മെന്റുകളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്നും പറഞ്ഞ്​ എൻ.എസ്.എസ് അപ്പീൽ നൽകുകയായിരുന്നു.

Follow us on

Related News