SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാംവർഷ കോഴ്സിന് ഇതുവരെ പ്രവേശനം നേടിയത് 2,17,033 വിദ്യാർത്ഥികൾ. ഇതിൽ 139621 പേർ സ്ഥിരപ്രവേശനം നേടി. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിച്ചതിന് ശേഷമുള്ള കണക്കാണിത്. രണ്ട് അലോട്മെന്റിലും കൂടി ആകെ 2,32,962 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 77412 വിദ്യാർത്ഥികൾ താൽക്കാലിക പ്രവേശനം നേടി.👇🏻👇🏻
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തത് 15128 പേരാണ്. തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അലോട്ട്മെന്റ് ലഭിച്ച 285 പേരുടെ പ്രവേശനം നിരസിച്ചു. 2268 പേർക്ക് സ്പോർട്സ് ക്വോട്ടയിൽ അലോട്ട്മെന്റ് നൽകിയപ്പോൾ അതിൽ 2168 പേരാണ് പ്രവേശനം നേടിയത്.
11703 പേർക്ക് ഇതുവരെ കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം കിട്ടി. 1184 പേർ മാനേജ്മെന്റ് ക്വോട്ടയിലും 1214 പേർ അൺ എയ്ഡഡ് സീറ്റുകളിലും പ്രവേശനം നേടിക്കഴിഞ്ഞു. താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവരും മൂന്നാം അലോട്ട്മെന്റിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവരും മൂന്നാം അലോട്ട്മെന്റോടെ സ്ഥിരം പ്രവേശനം നേടണം.👇🏻👇🏻
11703 പേർക്ക് ഇതുവരെ കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം കിട്ടി. 1184 പേർ മാനേജ്മെന്റ് ക്വോട്ടയിലും 1214 പേർ അൺ എയ്ഡഡ് സീറ്റുകളിലും പ്രവേശനം നേടിക്കഴിഞ്ഞു. താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവരും മൂന്നാം അലോട്ട്മെന്റിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവരും മൂന്നാം അലോട്ട്മെന്റോടെ സ്ഥിരം പ്രവേശനം നേടണം.
ഓഗസ്റ്റ് 22ന് മൂന്നാം അലോട്ട്മെന്റ്
പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്റിന്
ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്ക്
സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെയാണ് പ്രവേശനം നടത്തുക. മൂന്ന്
അലോട്ട്മെന്റുകളിലും പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററിഘട്ടത്തിനായി
അപേക്ഷ പുതുക്കി നൽകണം. നേരത്തേ
അപേക്ഷിക്കാത്തവരും പിഴവുകൾ കാരണം
നിരസിച്ചവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ
പുതിയ അപേക്ഷകൾ സമർപ്പിക്കാം.