കാലിക്കറ്റ് പിജി പ്രവേശനം: ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

Aug 19, 2022 at 4:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തേഞ്ഞിപ്പലം: ഈ അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്‌മെന്റ് കാലിക്കറ്റ്‌ സർവകലാശാലാ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍, താഴെ പ്രതിപാദിച്ചിട്ടുളള മാന്‍ഡേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ് 👇🏻👇🏻

\"\"
  1. ജനറല്‍ : 480/- രൂപ
  2. എസ് സി/ എസ് ടി / ഒ.ഇ.സി-എസ്.സി / ഒ.ഇ.സി -എസ് ടി/ ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ : 115/- രൂപ https://admission.uoc.ac.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കുകയും, അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കുകയും ചെയ്യേണ്ടതാണ്. പേയ്‌മെന്റ് നടത്തിയവര്‍ അവരുടെ ലോഗിനില്‍ പേയ്‌മെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 24.08.2022 ന് വൈകീട്ട് 3 മണി വരെ ലഭ്യമായിരിക്കും.
    അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകുന്നതും, തുടര്‍ന്നുള്ള അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതുമാണ്.
    ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍, ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം, പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍, ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുന്‍പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ച് നല്‍കുന്നതുമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ലോഗിന്‍ ഉപയോഗിച്ച് താത്പര്യമില്ലാത്ത ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ/മുഴുവനായോ റദ്ദാക്കാവുന്നതാണ്.
    രണ്ടാം അലോട്ട്‌മെന്റിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
\"\"

Follow us on

Related News