കേരള ഐടി പാർക്ക്‌ ഇന്റേൺഷിപ്പ് ഫെയർ ഈ മാസം 20ന്

Aug 18, 2022 at 7:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
എറണാകുളം: കേരള ഐടി പാർക്ക്‌സിന്റെ ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ഫെയർ നടത്തുന്നു. ഈ മാസം 20ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിങ്ങിൽ വെച്ചാണ് ഇന്റേൺഷിപ്പ് ഫെയർ നടക്കുന്നത്. 1500 പേർക്കാണ്‌ ആദ്യഘട്ടത്തിൽ അവസരം ഉണ്ടാവുക. ഇവർക്ക് ആറുമാസം ഇൻഫോപാർക്കിലെ കമ്പനികളിൽ പരിശീലനം ഉണ്ടായിരിക്കും.

\"\"

പരിശീലന സമയത്ത് സർക്കാർ മാസം നൽകുന്ന 5000 രൂപയും കൂടാതെ നിയമിക്കുന്ന സ്ഥാപനം നൽകുന്ന 5000 രൂ​പയോ അതിൽ കൂടുതലോ ലഭിക്കും. കേരള സ്റ്റാർട്ടപ് മിഷൻ, ഐസിടി അക്കാദമി ഓഫ് കേരള, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇന്റേൺഷിപ്പ് നടത്തുന്നത്. ഐടി, ഐടി ഇതര വ്യവസായ മേഖലയിൽ പരിശീലനം ലഭിച്ചവരുടെ കുറവ് പരിഹരിക്കാനായി സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിലാണ് ആറ് മാസത്തെ ഇന്റേൺഷിപ്പ് പരിശീലന പരിപാടി പ്രഖ്യാപിച്ചത്.

\"\"

ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ഇതിലേക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാനായി https://ignite.keralait.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News