SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡിന്റെ 2021ലെ വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്ന തിയതി ആഗസ്റ്റ് 31 വരെ നീട്ടി. മികച്ച ക്ലബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാനുള്ള തിയതിയും 31 വരെ നീട്ടിയിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, കായികം, സംരഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്ന് ഒരാള്‍ക്ക് വീതം ആകെ പത്ത് പുസ്‌കാരങ്ങളാണ് നല്‍കുന്നത്.
പുരസ്‌കാരമായി 50000 രൂപയും പ്രശസ്തി പത്രവുമാണ് നൽകുക. സംസ്ഥാന തലത്തില്‍ അവാര്‍ഡ് നേടുന്ന ക്ലബിന് 50000 രൂപയും പ്രശസ്തി പത്രവും, ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ക്ലബ്ബിന് 30000 രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. അപേക്ഷാ ഫോം www.ksywb.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31ന് മുൻപായി താഴെയുള്ള വിലാസത്തിൽ അയക്കുക. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, പട്ടം, തിരുവനന്തപുരം-695004
ഫോൺ: 0471 2555740, 9847133866.