SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂ ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് 2022ലെ വിവിധ വകുപ്പുകളിലായി 37 തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലേക്ക് ഔദ്യോഗിക വെബ്സൈറ്റായ www.upsc.gov.in-ൽ സെപ്റ്റംബർ 1വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അസിസ്റ്റന്റ് ഡയറക്ടർ, ഫ്ലൈയിംഗ് ട്രെയിനിംഗ് ഡെപ്യൂട്ടി ഡയറക്ടർ, സയന്റിഫിക് ഓഫീസർ ഇൻ നാഷണൽ ടെസ്റ്റ് ഹൗസ് , ഫോട്ടോഗ്രാഫിക് ഓഫീസർ, സീനിയർ ഫോട്ടോഗ്രാഫിക് ഓഫീസർ, സീനിയർ ഗ്രേഡ് ഇൻ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, കോളേജ് പ്രിൻസിപ്പൽ ഇൻ സെക്കന്തരാബാദ് റെയിൽവേ ഡിഗ്രി കോളേജ്, നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ തസ്തികളിലാണ് യു.പി.എസ്.സി വിജ്ഞാപനം.
ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസ് ആയി 25 രൂപ അടയ്ക്കേണ്ടതുണ്ട്. പട്ടികജാതി-വർഗ്ഗ, PwBD,വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടക്കേണ്ടതില്ല. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : www.upsc.gov.in
0 Comments