SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 2ന് നടക്കും. ഒന്നാംപാദ വാർഷിക പരീക്ഷകൾ ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നിനാണ് പൂർത്തിയാക്കുക. ഇതിനു ശേഷം 2ന് വെള്ളിയാഴ്ച്ച സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് 2വർഷങ്ങൾക്ക് ശേഷമാണ് സ്കൂളുകളിൽ ഓണാഘോഷം നടക്കുന്നത്. കോവിഡിന് ശേഷം ഓഗസ്റ്റ് 15 ആണ് സ്കൂളുകളിൽ ആദ്യമായി ആഘോഷിച്ചത്. ഇനി സെപ്റ്റംബർ 2ന് ഓണാഘോഷവും നടക്കും. 👇🏻👇🏻
പൂക്കള മത്സരം, വടംവലി തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ പല സ്കൂളുകളിലും ഓണ സദ്യയും ഒരുക്കും. ഈ വർഷം 9ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക. സെപ്റ്റംബർ 2ന് അടയ്ക്കുന്ന സ്കൂൾ സെപ്റ്റംബർ 12ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2വർഷമായി വിദ്യാലയങ്ങൾ അടഞ്ഞു കിടന്നിരുന്നതിനാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷവും അവധിയും വരുന്നത്.