editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടിഅവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻഅംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനംപരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസൗജന്യ ഓൺലൈൻ എൻട്രൻസ് കോച്ചിങ് ആപ്പുമായി എൽബിഎസ് എഞ്ചിനീയറിങ് കോളജ്നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിദൂര പിജി ഡിപ്ലോമ: അവസാന തീയതി ഓഗസ്റ്റ് 31

Published on : August 15 - 2022 | 10:00 am

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ NIHFWയിൽ വിദൂര ശൈലിയിൽ നടത്തുന്ന 6 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് – 300, ഹെൽത്ത് & ഫാമിലി വെൽഫെയർ മാനേജ്മെന്റ് – 100, ഹെൽത്ത് പ്രമോഷൻ – 150, ഹെൽത്ത് കമ്യൂണിക്കേഷൻ – 150, പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ – 150, അപ്ലൈഡ് എപ്പിഡെമിയോളജി – 150 എന്നിങ്ങനെയാണ് കോഴ്സുകളും അവയുടെ സീറ്റുകളും.

മെഡിക്കൽ /നോൺ–മെ‍ഡിക്കൽ ബിരുദധാരികൾക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്കുൾപ്പെടെ മൊത്തം 21,000 രൂപയാണ് ഫീസ്. എഐസിടിഇ അംഗീകാരമുള്ള ഈ കോഴ്സുകളുടെ ദൈർഘ്യം ഒരു വർഷവും 3 മാസവുമാണ്. 6 പ്രോഗ്രാമുകൾക്കും വെവ്വേറെ പ്രോസ്പെക്ടസുകളാണ് ഉള്ളത്. വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയെഴുതാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ചെല്ലണം.

ഏതെങ്കിലും പ്രോഗ്രാമിലേക്ക് 25 പേരെയെങ്കിലും സ്പോൺസർ ചെയ്യുന്ന സംസ്ഥാനത്തെ സാറ്റലൈറ്റ് കേന്ദ്രത്തിൽ ഇവർക്ക് പരീക്ഷ എഴുതാവുന്നതാണ്. അപേക്ഷകൾ നിർദിഷ്ട ഫോമിൽ  തയാറാക്കി, രേഖകളും 21,000 രൂപയുടെ ഡ്രാഫ്റ്റും സഹിതം ‘ The National Institute of Health & Family Welfare, New Delhi – 110067 ഫോൺ: 011–26183416 ‘ എന്ന വിലാസത്തിൽ അയച്ചുകൊടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. ലേറ്റ് ഫീ സഹിതം സെപ്റ്റംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് dhm@nihfw.org, www.nihfw.org എന്ന ലിങ്കുകൾ സന്ദർശിക്കുക.

0 Comments

Related News