SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായിട്ടല്ല ഏത് കുട്ടിക്കും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതെന്നും നല്ല കാശുള്ള കുടുംബത്തില്‍ മാത്രമേ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ കഴിയൂ എന്ന നിലയല്ല നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധനുവച്ചപുരം ഗവ.ഐ.ടി.ഐയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു
മുഖ്യമന്ത്രി. ഏത് പാവപ്പെട്ട കുട്ടിക്കും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. അത് നാടിന്റെ ബാധ്യതയാണ്. സ്‌കൂളുകളും ഐ.ടി.ഐകളും പോളിടെക്ക്‌നിക്കുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ മാറണം. ആ മാറ്റം നാടും വരും തലമുറയും ആഗ്രഹിക്കുന്നു. അതിനെ ചില നുറുക്ക് വിദ്യകള്‍ കൊണ്ട് തടുക്കാമെന്ന് വിചാരിച്ചാല്‍ നാട് അംഗീകരിക്കില്ല. നിഷേധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുള്ള സ്ഥാപനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയാവും. മറ്റൊരു ഭേദചിന്തയുമില്ലാതെ നാട് പിന്തുണക്കും. അതിന് എല്ലാവരും തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാടിന് മാറ്റം ആവശ്യമാണ്. മാറ്റം എന്നത് കുഞ്ഞുങ്ങളിലാണ് വേണ്ടത്. കുട്ടികളുടെ ഭാവിയാണ് ഈ
മാറ്റത്തിന്റെ ഭാഗമായി വലിയതോതില്‍ കരു പിടിപ്പിക്കേണ്ടത്. വിദ്യാലയങ്ങളില്‍ നിന്നാണ് അതിന് തുടക്കമിടേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരുകാലത്ത് വല്ലാത്തൊരു മനോവേദന പൊതുവിദ്യാഭ്യാസത്ത സ്‌നേഹിക്കുന്നവര്‍ക്കുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ രംഗം പടിപടിയായി തകര്‍ന്ന് വരികയായിരുന്നു. ഇനി പരിഹാരമില്ല, ഇങ്ങനെ ആയിപ്പോയി എന്നാണ് കരുതിയിരുന്നത്. ഇതായിരുന്നു കേരളത്തിന്റെ പൊതുചിന്ത. ആറ് വര്‍ഷം മുമ്പുള്ള കേരളത്തിന്റെ അവസ്ഥയാണിത്. പൊതുവിദ്യാഭ്യാസ മേഖല 2016ല്‍ തകര്‍ച്ചയുടെ മൂര്‍ധന്യതയില്‍എത്തിയിരുന്നു. അഞ്ച് ലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയി. പല സ്‌കൂളുകളും
അടച്ചു. പലതും ഏത് സമയത്തും അടക്കാമായിരുന്ന നിലയിലുമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുമെന്നത് ഇടത് മുന്നണിയുടെ പൊതു തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പല വാഗ്ദാനങ്ങളും കേട്ട നമ്മുടെ നാടിന് അന്ന് അതിന്റെ ഗൗരവം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ അതില്‍ നല്ല പ്രതീക്ഷ വെച്ചു. അങ്ങിനെയാണ് 2016ല്‍ അന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന വ്യതിചലിച്ച് പോയില്ല. എന്താണോ പറഞ്ഞത് അത് നടപ്പാക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. ആറ് വര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ മേഖല തകരുമെന്ന നില മാറ്റി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം അറിയുന്നതിനും തൊട്ട് മനസിലാക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വരെ ഇവിടേക്ക് വരുന്ന സ്ഥിതി വിശേഷമാണ്. ആറ്
വര്‍ഷത്തിനിടെ 10ലക്ഷത്തിലധികം കുട്ടികള്‍ കൂടുതലായി വന്ന് ചേര്‍ന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാടിനാകെയും മാറ്റങ്ങള്‍ ബോധ്യമായിരിക്കുന്നു എന്ന് അര്‍ത്ഥം. വലിയ മികവിന്റെ കേന്ദ്രങ്ങളെന്ന് കണക്കാക്കിയിരുന്ന ഇടങ്ങളില്‍ നിന്ന് കുട്ടികള്‍ വലിയ തോതില്‍ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് വരുന്നു. ഇതാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റം. എന്നാല്‍ ഇതു കൊണ്ട് എല്ലാം ആയി എന്ന നിലയിലല്ല സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇനിയും
മെച്ചപ്പടണം. അക്കാദമിക്ക് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും. സംസ്ഥാനത്തെ ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രമെന്ന നിലയില്‍ പ്രാപ്തമാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം