പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കും

Aug 12, 2022 at 3:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോട്ടയം:
പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്നു നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലെ ഒന്നും രണ്ടും വർഷ പരീക്ഷകൾ നാളെ (ഓഗസ്റ്റ് 13) ആരംഭിക്കും. രാവിലെ 9.30 മുതൽ 12.15 വരെയാണ് പരീക്ഷ സമയം. മലയാളം, ഇംഗ്ലീഷ്, ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഹിസ്റ്ററി, അക്കൗണ്ടൻസി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നി വിഷയങ്ങളാ പരീക്ഷക്കുള്ളത്. നാളെ ആരംഭിക്കുന്ന പരീക്ഷകൾ ഈ മാസം 20ന് അവസാനിക്കും.

\"\"

നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണ് തുല്യതാ പരീക്ഷയ്ക്കും ബാധകമായിട്ടുളളത്. ജില്ലയിലെ പഠനം പൂർത്തിയാക്കിയ 630 പേർ പരീക്ഷ എഴുതുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. 223 പുരുഷൻമാരും 407 സ്ത്രീകളും 138 പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും 9 പട്ടികവർഗ്ഗക്കാരും 9 ഭിന്നശേഷിക്കാരും ഇതിൽ ഉൾപ്പെടുന്നു. കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ-172, ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ-129, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ- 137, രാമപുരം സെന്റ്. ആഗസ്റ്റിനസ് ഹയർ സെക്കൻഡറി സ്‌കൂൾ-100, പാമ്പാടി പൊൻകുന്നം വർക്കി സ്മാരക സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ-92 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നവരുടെ എണ്ണം.

\"\"

നിരന്തരമൂല്യനിർണയ പ്രക്രിയ പൂർത്തിയാക്കിയവരാണ് പരീക്ഷ എഴുതുന്നത്. 70 വയസുള്ള സി. ജോസ്‌കുമാറാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജോസ്‌കുമാർ പരീക്ഷ എഴുതുന്നത്.

Follow us on

Related News