SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിദേശ പത്രികകൾ ഈ മാസം 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. നാമനിർദേശ പത്രിക അതത് കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വരണാധികാരിയുടെ ഓഫീസിൽ നിന്നും ഇന്നുമുതൽ ആഗസ്റ്റ് 17 വരെ ലഭിക്കും.

പത്രികകൾ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേനയോ ഓഫീസിന് മുന്നിലെ പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ
ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം ഉണ്ട്. അന്ന് വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് 25ന് രാവിലെ പത്ത് മുതൽ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ് നടത്തുക.

കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിലെ’തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ’ എന്ന ശീർഷകത്തിലെ എ ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. വൈകുന്നേരം മൂന്നിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടർന്ന് ഫലം പ്രഖ്യാപിക്കും. ഫലം ജില്ലാ സ്പോർട്സ് കൗൺസിൽ, കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോട്സ് കൗൺസിലിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോർപറേഷൻ, മുനിസിപാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും.

ആഗസ്റ്റ് 31നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.
0 Comments