പ്രധാന വാർത്തകൾ

ഒന്നാംവർഷ ബിരുദ പ്രവേശന ഫീസ്, വിവിധ പരീക്ഷാഫലങ്ങൾ, കമ്യൂണിക്കേറ്റീവ് അറബിക്: കേരള സർവകലാശാല വാർത്തകൾ

Aug 10, 2022 at 7:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം:കേരളസർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ
ലോഗിൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിയ്ക്കകം ഓൺലൈനായി അടച്ചു അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ഓൺലൈനായി ഫീസ്
അടച്ച ശേഷം Transaction Success എന്ന രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. മേൽപ
റഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച് അപേക്ഷകർ
തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കു ന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കേണ്ടതാണ്.👇🏻👇🏻

\"\"

പരീക്ഷാഫലം
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്
സയൻസ്, ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ആഗസ്റ്റ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (റെഗുലർ – 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2019 സപ്ലിമെന്ററി, മേഴ്സിചാൻസ് – 2018, 2017,
2016 & 2015 അഡ്മിഷൻ – 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണ
യത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം. വിശദവിവ
രങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ഡിസംബർ 2011 (റെഗുലർ – 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2015, 2016, 2017, 2018 അഡ്മിഷൻ, മേഴ്സി ചാൻസ് – 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ
ത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസി. (റെഗുലർ – 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2015- 2018 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 അഡ്മിഷൻ),
2022 ഫെബ്രുവരിയിൽ നടത്തിയ ബി.എസ്സി.
ഫിസിക്സ് വിത്ത് മാത്തമാറ്റിക്സ് ആന്റ് മെഷീൻ ലേണിംഗ് (2020 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ആഗസ്റ്റ് 19 വരെ
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ ബി.കോം. ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (338) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ആഗസ്റ്റ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻

\"\"

പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് (റെഗുലർ – 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2020
അഡ്മിഷൻ, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷൻ) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 23 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ആഗസ്റ്റ് 11 ന് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 26 ലേക്ക് പുനഃക്രമീകരിച്ചിരിച്ചു.

കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക്. (ഡിസംബർ 2021) 2008 സ്കീം മെക്കാനി ക്കൽ സ്ട്രീം – ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ മെഷീൻ ടൂൾസ് ലാബ് (08507) പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 12 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാ
ണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻

\"\"


പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ.സി.ബി.സി.എസ്.എ
സ്. (ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.സി.എ./ബി.ബി.എ./ബി.എം.എസ്./ബി.എസ്.ഡ
./ബി.വോക്.) (റെഗുലർ – 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2017, 2018, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2015, 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂ
ടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ. സി.ബി.സി.എസ്.എസ്.(ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡ
./ബി.വോക്.) മേഴ്സി ചാൻസ് 2014 അഡ്മിഷൻ പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 29വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 1 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 3 വരെയും
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എസ്.ഡി.ഇ. – സ്റ്റഡി മെറ്റീരിയൽസ്
കേരളസർവകലാശാലയുടെ 2020 അഡ്മിഷൻ വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റർ പി.ജി.കോഴ്സുകളുടെ സ്റ്റഡി മെറ്റീരിയൽസ് നേരിട്ടുളള വിതരണം ആരംഭിച്ചു. വിശദവിവരങ്ങൾക്ക്
വെബ്സൈറ്റ് (http://ideku.net) സന്ദർശിക്കുക.

\"\"

ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് – സീറ്റ് ഒഴിവ്
കേരളസർവകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അഞ്ചാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ആഗസ്ത് 20 ന് മുമ്പായി നിർദ്ദിഷ്ട അപേക്ഷ ഫോമിൽ അപേക്ഷിക്കുക. ഓൺലൈൻ ആയിട്ടാണ് കോഴ്സ് നടക്കുന്നത്. വിശദവിവരങ്ങൾ http://arabicku.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2308846, 9562722485

Follow us on

Related News