ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദു

Aug 9, 2022 at 1:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സിലബസിന്റെ അടിസ്ഥാനത്തില്‍ പഠനം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍ ബിന്ദു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കരിക്കുലും റീ ഡിസൈനിങ് അടിയന്തിരമായി ഏറ്റെടുക്കും. നിലവിലെ കരിക്കുലം ഏറെ

\"\"

കാലഹരണപ്പെട്ടതാണ്. മാറ്റം അനിവാര്യമാണ്. സമഭാവനയോടെുള്ള കേരളത്തിന് ഉതകുന്ന ഭാഗങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെ ഘടനാപരമായ പരിഷ്‌ക്കാരം കൊണ്ടുവരും. അതിനനുസരിച്ച സിലബസ് പരിഷ്‌ക്കാരവും നടത്തും. ഇതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. അടുത്ത അധ്യയന വര്‍ഷത്തോടെ സിലബസ് പരിഷ്‌ക്കരണം നടത്തും. അതിന്റെ അടിസ്ഥാനത്തിലാവും അടുത്ത വര്‍ഷം പഠനം ആരംഭിക്കുക. സര്‍ക്കാരിന് ആദ്യം ലഭിച്ചത് പരീക്ഷാ പരിഷ്‌ക്കരണ റിപ്പോര്‍ട്ടാണ്. ഇതിലെ പ്രധാന നിര്‍ദേശപ്രകാരം കേരള റിസോഴ്‌സ് ഫോര്‍ എജുക്കേഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിസികളോട് ആശയ

\"\"

വിനിമയം നടത്തിക്കഴിഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസേ മേഖലയില്‍ അടിസ്ഥാന സൗകര്യ വിപുലീകരണം, അക്കാദമിക ഗുണമേന്‍മ വര്‍ധന എന്നിവയില്‍ വലിയ മുന്നേറ്റം നടത്തി. സ്വാഭാവിക തുടര്‍ച്ചയായി ഉന്നത മേഖലയില്‍ അന്തര്‍ദേശീയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഉത്തരാധുനിക ലോകം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാനും നേരിടാനും യുവ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടതുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് കാര്യമായ

\"\"

പിശകുണ്ടെന്ന രൂപത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി നടപ്പാക്കും. അധ്യാപകരുടെ മനോഘടനയിലും ഇടപെടല്‍ ശേഷയിലും വലിയ വര്‍ധനവ് ഉണ്ടാക്കുകയും തുടര്‍ച്ചയായി നിലനിര്‍ത്തേണ്ടതും അനിവാര്യമായ ചുമതലയാണ്.

\"\"

അതിനാവശ്യമായ ഏല്ലാ ഏജന്‍സികളേയും ശക്തിപ്പെടുത്തും. അധ്യയന, അധ്യാപക രീതികള്‍ പരിഷ്‌ക്കരിക്കുന്നതിന് ശ്രമമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow us on

Related News