SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊച്ചി : എം.ബി.ബി.എസ് പ്രവേശനം എൻ.ആർ.ഐ ക്വോട്ടയിലേക്ക് ഓപ്ഷൻ നൽകാൻ പത്ത് ദിവസം കൂടി അനുവദിച്ച് ഹൈകോടതി. എൻ.ആർ.ഐ ക്വോട്ട ഓപ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കായി ഓഗസ്റ്റ് അഞ്ച് മുതൽ 15 വരെ പത്ത് ദിവസം ഓൺലൈൻ പോർട്ടൽ തുറന്നുവെക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത് . എം.ബി.ബി.എസ്. പ്രവേശനത്തിന് ഓപ്ഷൻ മാറ്റി നൽകാൻ പ്രവേശന കമ്മീഷൻ സമയം നൽകാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു അദ്ദേഹം .
എം.ബി.ബി.എസ്. പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് വിഷയം മാറ്റാനും അധിക വിഷയം കൂട്ടിചെർക്കാനും അനുമതി നൽകിയിട്ടുണ്ടെന്നും എൻ,ആർ.ഐ. ക്വോട്ടയിലേക്കടക്കം അധികമായി ഓപ്ഷനുകൾ അനുവദിച്ചാൽ വെരിഫിക്കേഷൻ നടപടികൾ നീണ്ടുപോകുമെന്നതായിരുന്നു പ്രവേശന കമ്മീഷന്റെ വാദം.
എന്നാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്നും കൂടുതൽ വിശദീകരണമുണ്ടെങ്കിൽ നൽകാനും കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു .
എൻ.ആർ.ഐ ക്വോട്ടയിലേക്കുള്ള ഓപ്ഷൻ അനുവദിക്കുന്നത് മാത്രം എങ്ങനെ വേരിഫിക്കേഷൻ നടപടിക്രമത്തെ വൈകിപ്പിക്കുമെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രവേശന പരീക്ഷ കമീഷണറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് കോടതി വിലയിരുത്തിയതോടെ പത്ത് ദിവസത്തേക്ക് ഓപ്ഷൻ അനുവദിക്കാമെന്ന് കമീഷണറുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സമയപരിധി അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി തുടർന്നാണ് പത്ത് ദിവസത്തേക്ക് ഓപ്ഷൻ അനുവദിച്ചത്.