editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾഅഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യം

പിആർഡി പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ; ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം

Published on : August 03 - 2022 | 11:00 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഖലയായ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. 2023 വരെയാണു പാനലിന്റെ കാലാവധി.

യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയോ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമോ അല്ലെങ്കിൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. കൂടാതെ പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 17,940 രൂപയാണ് പ്രതിഫലം. മേല്പറഞ്ഞ യോഗ്യതയുള്ള 35 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്ത്ഥികായിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ prdprism2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12 വരെ സമർപ്പിക്കാം. .

0 Comments

Related News