SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
വട്ടിയൂര്‍ക്കാവ്: സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് വട്ടിയൂർക്കാവിൽ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിലേക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ ജി ടി ഇ കോഴ്സുകളായ പ്രീ പ്രെസ് ഓപറേഷന്‍, പ്രെസ് വര്‍ക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞ യോഗ്യത എസ് എസ് ൽ സി .
അപേക്ഷാ ഫോം http//.sittrkerala.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫോം , സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അപേക്ഷ ഫീസ് 25 രൂപ എന്നിവ സഹിതം ആഗസ്റ്റ് 20 വൈകുന്നേരം നാല് മണിക്ക് മുൻപ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ സമർപ്പിക്കേണ്ടതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2360391.