പ്രധാന വാർത്തകൾ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

Aug 2, 2022 at 11:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതു മേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി/+2/ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടിക ജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

\"\"

തിരുവനന്തപുരം, കൊല്ലം, കോട്ടയം പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററുകളിൽ വച്ചാണ്. കോഴ്സുകൾ നടത്തുന്നത്. ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും. പഠന കാലയളവിൽ റെസിഡൻഷ്യൽ കോഴ്സിലെ വിദ്യാർത്ഥികൾക്ക് ഹോസ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകുന്നതാണ്. നോൺ റെസിഡൻഷ്യൽ കോഴ്സിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപന്റും നൽകുന്നതാണ്. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ 2022 ഓഗസ്റ്റ് അഞ്ചാം തീയതിക്കകം ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, ആധാർ കോപ്പിയും, ഫോട്ടോയും ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 7356789991 , 9995898444

\"\"

Follow us on

Related News