പ്രധാന വാർത്തകൾ

ശക്തമായ മഴ: പത്തനംതിട്ട, തിരുവനന്തപുരം,കോട്ടയം ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

Aug 1, 2022 at 1:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കോട്ടയം, തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (തിങ്കളാഴ്ച) അവധി നൽകി. എന്നാൽ സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയുടെ 👇🏻

👇🏻

\"\"

പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്ക് ഇന്ന് (ഓഗസ്റ്റ് -01 ) കലക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ഇന്നലെ വൈകിട്ടുയുണ്ടായ ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

\"\"

ഉരുളിൽ ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപ്പോവുകയായിരുന്നു. കഴിഞ്ഞ വർഷം കച്ചിറമറ്റം പാലത്തിലൂടെ കടന്നുപോയ കാർ അപകടത്തിൽ പെട്ട് 2 പേർ മരിച്ചിരുന്നു. വലകെട്ടിഭാഗത്തും ഉരുൾപൊട്ടിയതായി സൂചനയുണ്ട്.ഇന്ന് വൈകിട്ട് ആറരയോടെ ഉരുൾപൊട്ടൽ ഉണ്ടായതെന്ന് ലഭ്യമായ വിവരം..ആളപായമില്ലയെന്ന് സൂചന.
മൂലമറ്റം മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറിജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...