പ്രധാന വാർത്തകൾ

സംസ്കൃത സർവകലാശാലയിൽ ബിരുദ ക്ലാസുകൾ സെപ്റ്റംബർ ഒന്നുമുതൽ: ഡിപ്ലോമ ക്ലാസുകൾ ഓഗസ്റ്റ് 8മുതൽ

Jul 31, 2022 at 7:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw


കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ബിരുദ ക്ലാസുകൾ സെപ്റ്റംബർ ഒന്നിനും ഡിപ്ലോമ ക്ലാസുകൾ ആഗസ്റ്റ് 8നും ആരംഭിക്കും. ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള ശാരീരികക്ഷമത പരീക്ഷയും ഇൻ്റർവ്യൂവും ആഗസ്റ്റ് 3ന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടക്കും. ബി എഫ് എ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 16ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.👇🏻

ആഗസ്റ്റ് 16, 17 തീയതികളിലാണ് ബി.എ.(സംഗീതം) പ്രോഗ്രാമിലേക്കുള്ള അഭിരുചി പരീക്ഷ കാലടി മുഖ്യ ക്യാമ്പസിൽ നടക്കുക. ബി എ (ഡാൻസ് – ഭരതനാട്യം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 22, 23 തിയതികളിലും ബി എ (ഡാൻസ് – മോഹിനിയാട്ടം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 23, 24 തിയതികളിൽ കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.  ആഗസ്റ്റ്അഭിരുചി പരീക്ഷകൾ ഓഫ്‌ലൈനായായിരിക്കും.👇🏻👇🏻

\"\"

ആഗസ്റ്റ് 29ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി എ സംസ്കൃതം (സാഹിത്യം,  വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), ബി എ (സംഗീതം, ഡാൻസ്), ബി എഫ് എ പ്രോഗ്രാമുകളിലേയ്ക്കുള്ള ഇൻറർവ്യൂ ആഗസ്റ്റ് 31ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും. 👇🏻👇🏻


മാർക്ക് ലിസ്റ്റ് അടക്കമുള്ള നിർദിഷ്ട രേഖകളുടെ പകർപ്പും ഓണലൈൻ അപേക്ഷയും പ്രിൻ്റൗട്ടും സഹിതം പ്രാദേശിക ക്യാമ്പസുകളിൽ അതത് ഡയറക്ടർമാർക്കും കാലടി മുഖ്യ ക്യാമ്പസിൽ അതത് വകുപ്പ് മേധാവികൾക്കും സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് ഒൻപതാണെന്ന് സർവകലാശാല അറിയിച്ചു.

\"\"


 

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...